ലഹരി ഗുളികകള്‍ ഉടന്‍ തന്നെ പിടിച്ചെടുത്തതായും ഇവ കൊണ്ടുവന്ന ആളിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ദോഹ: ലഹരി ഗുളികകളുടെ വന്‍ ശേഖരവുമായി ഖത്തറിലേക്ക് വന്ന വിദേശി ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 7000 ലാറിക ഗുളികകളാണ് ഇയാള്‍ വിദേശത്തു നിന്ന് കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത ഗുളികകളുടെ വന്‍ ശേഖരം കണ്ടെടുത്തത്.
ലഹരി ഗുളികകള്‍ ഉടന്‍ തന്നെ പിടിച്ചെടുത്തതായും ഇവ കൊണ്ടുവന്ന ആളിനെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ പിന്നീട് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അടുത്തിടെ ഖത്തറിലെ അബൂ സംറ തുറമുഖം കടത്താന്‍ ശ്രമിച്ച ലഹരി വസ്‍തുക്കളും കസ്റ്റംസ് പിടികൂടിയിരുന്നു. വിവിധ തരത്തിലുള്ള ലഹരി വസ്‍തുക്കള്‍ കാറുകളുടെ പാര്‍ട്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.
രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണെന്ന് ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്ന ഏറ്റവും ആധുനിക രീതികള്‍ വരെ കണ്ടെത്താനും യാത്രക്കാരുടെ ശരീരഭാഷയില്‍ നിന്നു പോലും കള്ളക്കടത്തുകാരെ തിരിച്ചറിയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read also: ഒന്നിനു പിറകെ ഒന്നായി രണ്ട് വിയോഗ വാര്‍ത്തകള്‍; വേദനയോടെ യുകെയിലെ മലയാളി സമൂഹം
