നിക്ഷേപ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ എനർജി. കമ്പനി പ്രതിനിധികൾ സംസാരിക്കുന്നതുപോലെ സൃഷ്ടിച്ച എ.ഐ ജനറേറ്റഡ് വ്യാജ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണെന്ന് കമ്പനി അറിയിച്ചു.

ദോഹ: ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ഖത്തർ എനർജി. ഖത്തർ എനർജിയുടെ പേരും ലോഗോയും ഉപയോഗിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ നിക്ഷേപ പരസ്യങ്ങളിൽ ജാഗ്രത പാലിക്കാൻ ഖത്തർ എനർജി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കമ്പനി പ്രതിനിധികൾ സംസാരിക്കുന്നതുപോലെ സൃഷ്ടിച്ച എ.ഐ ജനറേറ്റഡ് വ്യാജ വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമാണെന്ന് കമ്പനി അറിയിച്ചു.

ഒരു തരത്തിലുമുള്ള നിക്ഷേപങ്ങളുമായി ഖത്തർ എനർജിക്ക് ബന്ധമില്ലെന്നും പൊതുജനങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ പണം അഭ്യർത്ഥിക്കില്ലെന്നും ഖത്തർ എനർജി വ്യക്തമാക്കി. സംശയകരമായ തരത്തിൽ ഏതെങ്കിലും നിക്ഷേപ സന്ദേശങ്ങളോ ഓഫറുകളോ ലഭിക്കുന്നവർ അവയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ഖത്തർ എനർജി നിർദേശിച്ചു.