വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ സഞ്ചരിച്ചതിന് 21 പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്രൈവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ നാല് പേര്‍ക്കാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. 

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി അധികൃതര്‍. 450 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടപടികള്‍ സ്വീകരിച്ചത്. ഇവരില്‍ 423 പേരും പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്.

വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ സഞ്ചരിച്ചതിന് 21 പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്രൈവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ നാല് പേര്‍ക്കാണ് ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറ് പേര്‍ പിടിയിലായി. മാസ്‍ക് ധരിക്കാത്തതിന് നിരവധിപ്പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇതിനോടകം തന്നെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.