19 കു​ടും​ബ​ങ്ങ​ൾക്കാണ് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാനുള്ള അവസരം ലഭിച്ചത്. 

ദോഹ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ഫ​ല​മാ​യി വേർപിരിഞ്ഞ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​ത്തി​ന് വീ​ണ്ടും വേ​ദി​യൊ​രു​ക്കി ഖ​ത്ത​ർ. മൂ​ന്നു വ​ർ​ഷം പി​ന്നി​ടു​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം മൂലം നിരവധി പേരാണ് കുടുംബങ്ങളിൽ നിന്ന് അകന്നുപോയത്. ഇ​ത്ത​വ​ണ സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള 32 കുട്ടികൾ ഉൾപ്പെടെയുള്ള 19 കു​ടും​ബ​ങ്ങ​ൾക്കാണ് ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ ഉ​റ്റ​വ​രു​മാ​യി ഒത്തുചേരാനായത്. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ഏപ്രിൽ 14ന് ദോഹയിലെത്തിയ 19 കുടുംബങ്ങളും ഈ മാസം 24 വരെ ഖത്തറിലുണ്ടാകും. 

Read Also -  ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി; 43 വർഷത്തിനിപ്പുറം മോദിയുടെ സുപ്രധാന സന്ദർശനം

ഇതിനുമുമ്പും സംഘർഷത്തിൽ അകന്നുപോയ നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒരുമിപ്പിക്കാൻ ഖത്തറിന്റെ മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 20 കുടുംബങ്ങൾ ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായി ഖത്തറിൽ എത്തിയിരുന്നു. റഷ്യയുടെയും യുക്രൈനിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പുവരുത്തുകയും, ആത്മവിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ദോ​ഹ​യി​ലെ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​റി​യം ബി​ന്‍ത് അ​ല്‍ മി​സ്ന​ദ് സന്ദർശിച്ചു​.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം