അൽ വക്ര പോർട്ടിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ സംഭവ സ്ഥലത്തേക്ക് അയച്ചതായും തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
ദോഹ: അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ടീം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീ ആളിക്കത്തുന്നതിന്റെയും കനത്ത പുക ഉയരുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ സംഭവ സ്ഥലത്തേക്ക് അയച്ചതായും തീ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


