ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ദോഹ: ഗാസക്ക് വീണ്ടും സഹായവുമായി ഖത്തർ. 20 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ കൂടി ഗാസയിലേക്ക് ഖത്തർ അയച്ചു. ഖത്തറിന്റെ 47-ാമത് വിമാനം വ്യാഴാഴ്ച അല്‍ അരിഷിലെത്തി. ഭക്ഷ്യ വസ്തുക്കളും മരുന്നും ശൈത്യകാല വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളാണ് ഖത്തര്‍ സായുധസേന വിമാനത്തില്‍ എത്തിച്ചത്.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവ സംയുക്തമായാണ് മാനുഷിക സഹായങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 47 വിമാനങ്ങളാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്. ഇവയില്‍ ആകെ 1501 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അല്‍ അരിഷി വഴി എത്തിച്ചു.
Read Also - 3,000 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം, ഒടുവിൽ പെരുവഴിയിൽ; ദുരിതക്കയം താണ്ടി11 മലയാളികൾ നാട്ടിലേക്ക്
ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു
ദോഹ: സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും.
ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള ഖത്തരി സ്ത്രീകളുടെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം.
തൊഴില്‍ സമയം കുറക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണങ്ങളും ബുദ്ധിമുട്ടുകളും സിവില്‍ സര്‍വിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തുകയും ചെയ്യും. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം.
