കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മൂന്നാമത്തെ രാജ്യം ഇന്ത്യയായിരുന്നു. 

ഖത്തര്‍: ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന ഓണ്‍ അറൈവല്‍ വിസ ഇളവ് ദീര്‍ഘിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഖത്തര്‍ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതിര്‍ അറിയിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള കാണികള്‍ നിര്‍ണ്ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മൂന്നാമത്തെ രാജ്യം ഇന്ത്യയായിരുന്നു. 2022 ല്‍ ഖത്തറില്‍ എത്തുമ്പോള്‍ നിര്‍ണ്ണായക സാന്നിദ്ധ്യമാകുന്നത് ഇന്ത്യക്കാരായിരിക്കുമെന്നും നാസര്‍ അല്‍ ഖാതിര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.