രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ദോഹ: ചൂട് ഉയരുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച് മന്ത്രാലയം. നിയന്ത്രണം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതേസമയം താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി. ഈ മാസം പകുതിയോടെ മന്ത്രാലയത്തിന്‍റെ പരിശോധന ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം സജീവമാക്കിയിരുന്നു.

പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍

കണ്ടല്‍ കാടുകള്‍ക്കിടയിലൂടെ വാഹനം ഓടിച്ചു; ഖത്തറില്‍ നിയമലംഘകര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കണ്ടല്‍ കാടുകള്‍ നശിപ്പിക്കുന്ന തരത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ നടപടി. രാജ്യത്തെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ഒരു സ്വദേശിയുടെ പരാതി പ്രകാരം നടപടിയെടുത്തത്. രാജ്യത്തെ തീര പ്രദേശത്തെ കണ്ടല്‍ കാടുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.

പരിസ്ഥി സംബന്ധമായ നിയമലംഘനം നടന്നതായി വിവരം ലഭിച്ചയുടന്‍ തന്നെ പരിസ്ഥിതി - കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ലാന്റ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ കടന്നുപോയതായി വ്യക്തമാക്കുന്ന സ്ഥലങ്ങള്‍ അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് കണ്ടല്‍ നശിപ്പിച്ച വാഹന ഡ്രൈവര്‍ക്കതിരെ നടപടി സ്വീകരിക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു. സംഭവത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്.

പരിസ്ഥിതി സംബന്ധമായ നിയമലംഘനം ശ്രദ്ധയില്‍പെടുത്തിയ സ്വദേശിയെ അധികൃതര്‍ അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങളില്‍ നല്ല ആശയവിനിമയം ആവശ്യമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ 184 എന്ന നമ്പറില്‍ ഏകീകൃത കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ആഴ്‍ചയില്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.