Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

കൊച്ചി, മുംബൈ, ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. 

qatar visa centres in india are reopened from december 03
Author
Doha, First Published Dec 4, 2020, 10:44 PM IST

ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുതല്‍ പുനഃരാരംഭിച്ചു. കൊവിഡ് സാഹചര്യത്തിലാണ് വിസാ സെന്ററുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ നവംബര്‍ 15 മുതല്‍ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്.

കൊച്ചി, മുംബൈ, ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്. വിദേശികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചിട്ടും വിസാ സെന്ററുകള്‍ തുറക്കാതിരുന്നത് ഖത്തറിലെ തൊഴിലുടമകള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‍ടിച്ചിരുന്നു. തൊഴില്‍ കരാര്‍ ഒപ്പുവെയ്‍ക്കല്‍, ബയോമെട്രിക് വിവരങ്ങളുടെ രജിസ്‍ട്രേഷന്‍, മെഡിക്കല്‍ പരിശോധന എന്നിങ്ങനെയുള്ള നടപടികളെല്ലാം നാട്ടില്‍ നിന്നുതന്നെ വിസാ സെന്ററുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കും. 

Follow Us:
Download App:
  • android
  • ios