ഒരു ലിറ്ററിന്  രണ്ട് റിയാലായിരിക്കും നവംബറിലെ വില.

ദോഹ: 2022 നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില ഉയരും. 

ഒരു ലിറ്ററിന് രണ്ട് റിയാലായിരിക്കും നവംബറിലെ വില. നിലവില്‍ ഇത് 1.95 ആണ്. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബറിലെ വില. ഇതേ വില തന്നെ നവംബറിലും തുടരും.

Read More - ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നുവീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു

ദോഹ: ഖത്തറില്‍ ക്രെയിന്‍ തകര്‍ന്നു വീണ് മൂന്ന് ഫയര്‍മാന്‍മാര്‍ മരിച്ചു. മൂവരും പാകിസ്ഥാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഹമദ് പോര്‍ട്ടിലായിരുന്നു അപകടം. ഹമദ് പോര്‍ട്ടില്‍ നടന്നുവന്നിരുന്ന പരിശീലനത്തിനിടെയായിരുന്നു അപകടം. ഒരു അഗ്നിശമന വാഹനത്തില്‍ ഉറപ്പിച്ചിരുന്ന ക്രെയിനാണ് തകര്‍ന്നു വീണത്.

Read More - ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു

ക്രെയിനിന് മുകളില്‍ നിന്ന് വെള്ളം ചീറ്റുന്നത് മൂവരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തകര്‍ന്ന ക്രെയിനിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായിരുന്നില്ല ഇവരെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.മരണപ്പെട്ടവര്‍ രണ്ട് പേര്‍ കുവൈത്തി പൗരന്മാരും ഒരു ഖത്തര്‍ സ്വദേശിയുമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതെങ്കിലും ഇവര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്‍തു. യൂസഫ് മിന്‍ദര്‍, കലീം അല്ല, ജലാല്‍ എന്നിവരാണ് മരിച്ചത്. അപകട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അനുശോചനങ്ങളും പ്രാര്‍ത്ഥനകളുമായി നിരവധിപ്പേര്‍ ദുഃഖം പങ്കുവെച്ചു.