Gulf News : സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കാലയളവ് കുറച്ചു
ഡിസംബര്‍ നാലിന് നിയമം പ്രാബല്യത്തിലാകും. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിന്ന് കൊവിഡ് വാക്സിന്‍ (Covid vaccine)ഒരു ഡോസ് എടുത്ത ശേഷം രാജ്യത്തിന് പുറത്തുപോയവര്‍ക്ക് ഇളവ്. അവര്‍ രാജ്യത്തേക്ക് തിരിച്ചു വരുമ്പോള്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രമായി കുറച്ചു. ഡിസംബര്‍ നാലിന് നിയമം പ്രാബല്യത്തിലാകും. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്‍. അതിലാണ് സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മൂന്ന് ദിവസമായി കുറച്ചത്.
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്
റിയാദ്: കൊവിഡ് വകഭേദം(Covid variant) കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍(Saudi Arabia) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana), സിംബാവെ(Zimbabwe), മൊസാംബിക്(Mozambique ), ഈസ്വതിനി( Eswatini), ലിസോത്തോ(Lesotho) എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.