Asianet News MalayalamAsianet News Malayalam

ഞായറാഴ്ചവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശൈത്യവും മഴയും

ചില പ്രദേശങ്ങളിൽ താപനില അഞ്ച് മുതൽ ഒന്ന് വരെ ഡിഗ്രി സെൽഷ്യസ് കുറഞ്ഞേക്കാം. 

Rain and cold weather expected at various places of Saudi Arabia till Sunday
Author
First Published Jan 12, 2023, 10:33 AM IST

റിയാദ്: ഞായറാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ മഴയും ശൈത്യവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ ജൗഫ്, രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖല, ഹാഇൽ, മദീനയുടെ വടക്കൻ മേഖല എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ അന്തരീക്ഷ താപനിലയിൽ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളിൽ നേരിയ തോതിൽ മഞ്ഞുവീഴ്ചയുണ്ടാവും. 

ചില പ്രദേശങ്ങളിൽ താപനില അഞ്ച് മുതൽ ഒന്ന് വരെ ഡിഗ്രി സെൽഷ്യസ് കുറഞ്ഞേക്കാം. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും ഖസീം, റിയാദ് നഗരങ്ങളിലെ വിവിധ ഭാഗങ്ങളിലും താപനിലയിൽ നല്ല കുറവുണ്ടാവും. ഏഴ് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ആയേക്കാം ഇവിടുത്തെ താപനില. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മക്ക, അസീർ പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിൽ വരെ മഴ പ്രതീക്ഷിക്കുന്നു. 

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽബാഹ, ജീസാൻ തുടങ്ങിയ പ്രദേശങ്ങളിൽ ഈ ദിനങ്ങളിൽ ഇടിമിന്നലും അനുഭവപ്പെടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഖസീം, ഹാഇൽ, വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക്, മദീന എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടത്തരമോ നേരിയതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read also: 20 വര്‍ഷമായി തന്റെ വീട്ടില്‍ താമസിക്കുന്ന സഹോദരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്
റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 

ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും.

Follow Us:
Download App:
  • android
  • ios