അബുദാബി: രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. ദ്വീപുകളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. ഉള്‍പ്രദേശങ്ങളില്‍ 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 26 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും താപനില.