മഴയ്‍ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.

മസ്കറ്റ്: ഒമാനില്‍ ഇന്ന് മഴയ്ക്ക് സാധ്യത. വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ശര്‍ഖിയ, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

മഴയ്‍ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ്​ പ്രതീക്ഷിക്കുന്നത്​. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

Read Also - ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി; അവധി ആശൂറ പ്രമാണിച്ച്

ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റില്‍ തീപിടിത്തം 

മസ്കറ്റ്: ഒമാനില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്‍റിന് തീപിടിച്ചു. ദാഖിലിയ ഗവര്‍ണറേറ്റിലെ സമൈലിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. 

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. വിവരം അറിഞ്ഞ ഉടന്‍ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ്​ തീ​ നിയന്ത്രണവിധേയമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം