ഡിസംബർ 12 വെള്ളിയാഴ്ച മുതൽ ഖത്തറില്‍ മഴ ലഭിക്കാൻ സാധ്യത. തെക്കുകിഴക്കു മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയിൽ കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്. 

ദോഹ: അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഡിസംബർ 12 വെള്ളിയാഴ്ച മുതൽ രാജ്യത്ത് ചില ഇടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പകൽ സമയങ്ങളിൽ ചിന്നിച്ചിതറിയ മേഘാവൃതം കാണപ്പെടുമെന്നും രാത്രിയിൽ താരതമ്യേന തണുത്ത കാലാവസ്ഥ ആയിരിക്കുമെന്നും അധികൃതർ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു. തെക്കുകിഴക്കു മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയിൽ കാറ്റ് വീശുമെന്നും അറിയിപ്പുണ്ട്.