അല്‍ വുസ്ത, ദോഫാര്‍, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
മസ്കറ്റ്: ഒമാനില്‍ ചൂട് തുടരുന്നതിനിടെ ചില പ്രദേശങ്ങളില്‍ ജൂണ്‍ 1 ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 3 വെള്ളിയാഴ്ച വരെ ഇത് നീളാം.
അല്‍ വുസ്ത, ദോഫാര്‍, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന ഗവര്‍ണറേറ്റുകളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചില സ്ഥലങ്ങളില്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ജോലി സ്ഥലങ്ങളില്‍ പരിശോധന
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച് ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ; പ്രവാസി വനിത അറസ്റ്റില്‍
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ചികിത്സ നടത്തിയ പ്രവാസി വനിത കുവൈത്തില്‍ അറസ്റ്റിലായി. ലൈസന്‍സില്ലാതെ ചികിത്സയിച്ചത് പുറമെ അനുമതിയില്ലാത്ത സ്ഥലത്തുവെച്ചാണ് ചികിത്സ നടത്തിയതെന്നും കാലാവധി കഴിഞ്ഞ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, മാന്‍പവര്‍ പബ്ലിക് അതോരിറ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അറബ് വംശജയാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സൗന്ദര്യ വര്‍ദ്ധന ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത് രാജ്യത്ത് ലൈസന്‍സില്ലാത്ത ഉപകരണങ്ങളാണെന്നും പരിശോധനയില്‍ കണ്ടെത്തി. കുവൈത്തിലെ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്‍ത്രീക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
