Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഇടിയോടുകൂടിയ കനത്ത മഴ തുടരും; സ്കൂളുകള്‍ക്ക് അവധി

ബുധനാഴ്ച അല്‍ ബുറൈമി, അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് ബാത്തിന, അല്‍ ദാഖിലിയ, മസ്കത്ത് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ട്രാഫിക് സിഗ്നലുകള്‍ പലയിടങ്ങളിലും തകരാറിലായി. വാദികള്‍ക്ക് സമീപത്തും മറ്റും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ സിവില്‍ ഡിഫിന്‍സ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. 

Rains thundershowers expected in oman
Author
Muscat, First Published Nov 21, 2019, 1:00 PM IST

മസ്കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ടായി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ റോഡുകളിലെ ദൂരക്കാഴ്ച 1000 മീറ്ററിലും താഴെയാകുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച അല്‍ ബുറൈമി, അല്‍ ദാഹിറ, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് ബാത്തിന, അല്‍ ദാഖിലിയ, മസ്കത്ത് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ട്രാഫിക് സിഗ്നലുകള്‍ പലയിടങ്ങളിലും തകരാറിലായി. വാദികള്‍ക്ക് സമീപത്തും മറ്റും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ സിവില്‍ ഡിഫിന്‍സ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മസ്‍കത്തിലെ മുത്‍റ സൂഖില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളം കയറി. നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കടകള്‍ അടച്ചിടേണ്ടിവന്നു.

വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുറൈമിയിലെ വാദി ഹമദില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ രക്ഷപെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇപ്പോള്‍ ഇറാന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച വരെ രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

സ്കൂളുകള്‍ക്ക് അവധി
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കത്ത്, നോര്‍ത്ത് അല്‍ ബാത്തിന, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഖിലിയ, നോര്‍ത്ത് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്.
 

Follow Us:
Download App:
  • android
  • ios