ദുബായ്: ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്നേഹോഷ്മള വരവേല്‍പ്പ്.  

പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന 'മര്‍ദാനി - 2' ന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബായിലെത്തിയ റാണി മുഖര്‍ജി ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. 

ദുബായ് പൊലീസിന്റെ ആഢംബര കാറിലാണ് ഉദ്യോഗസ്ഥര്‍ റാണി മുഖര്‍ജിയെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് പൊലീസ് സേവനം ലഭ്യമാക്കുന്ന സ്മാര്‍ട്ട് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ താരത്തെ സ്വീകരിച്ചു.

ദേര സിറ്റി സെന്ററില്‍ വനിതാ പൊലീസ് ഉദ്യോഗഥര്‍ക്കായി മര്‍ദാനി - 2ന്റെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.