യാബ് ലീഗല്‍ ഗ്രൂപ്പിന്റെ സ്റ്റാഫ് വരച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി മുനവ്വറലി തങ്ങള്‍ക്ക് കൈമാറി.

ഷാര്‍ജ: കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് യുഎഇയിലെ യാബ് ലീഗല്‍ ഗ്രൂപ്പ് സ്വീകരണം നല്‍കി. ഗ്രൂപ്പിന്റെ ഷാര്‍ജയിലെ ഹെഡ് ഓഫീസില്‍ വെച്ചായിരുന്നു സ്വീകരണം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാബ് ലീഗല്‍ ഗ്രൂപ്പിന്റെ സ്റ്റാഫ് വരച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി മുനവ്വറലി തങ്ങള്‍ക്ക് കൈമാറി. ആദില്‍ അബ്ദുല്‍ സലാം, ഹബീബ് മുല്ലാളി, ജംഷീര്‍ വടഗിരിയില്‍, മുന്ദിര്‍ കല്‍പകഞ്ചേരി, അഡ്വ ശങ്കര്‍ നാരായണന്‍, അഡ്വ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുഐദി തുടങ്ങി യുഎഇയിലെ അഭിഭാഷകരും ചടങ്ങില്‍ പങ്കെടുത്തു.