മസ്‍കത്ത്: കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ, ഒമാനിലെ സ്ഥിര താമസ വിസയുള്ളവർക്ക്  രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഗതാഗത വകുപ്പ് മന്ത്രി  ഡോ. അഹമ്മദ് മുഹമ്മദ് അൽ ഫുത്തേസി പറഞ്ഞു. ഒമാൻ സുപ്രീം കമ്മിറ്റിയുടെ പതിമൂന്നാമത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങിയ ശേഷം വിമാന കമ്പനികളുമായി ബന്ധപെട്ട് ഒമാനിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് മന്ത്രി അഹ്‍മദ് മുഹമ്മദ് വ്യക്തമാക്കിയത്. ഒമാനിലേക്ക് വരുന്നവർക്ക് 14 ദിവസത്തേക്ക് ഐസൊലേഷൻ നിർബന്ധമാണെന്നും മന്ത്രി അറിയിച്ചു.