ഇന്ത്യന്‍ സ്റ്റാളുകള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ 'മരിയയുടെ മധുവിധു', 'ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. റിയാദ് എയര്‍പ്പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് (വ്യാഴാഴ്ച) രാവിലെ 11ഓടെ മേള നഗരിയുടെ കവാടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടു. മലയാളം പ്രസാധകരുടെ പവലിയനുകളും സജീവമായി. ഡിസി ബുക്‌സ് (E41), ഒലിവ് പബ്ലിക്കേഷന്‍ (സ്റ്റാള്‍ നമ്പര്‍ E15), ഹരിതം ബുക്‌സ് (E13), ടിബിഎസ്-പൂര്‍ണ പബ്ലിഷേഴ്‌സ് (I29) എന്നീ മലയാള പ്രസാധകരുടെ പവലിയനുകളില്‍ വിവിധ ശീര്‍ഷകങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാളുകള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ 'മരിയയുടെ മധുവിധു', 'ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ത്യന്‍ പ്രസാധകര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. റിയാദ് പുസ്തകോത്സവത്തില്‍ 'ഇന്ത്യന്‍ പവലിയന്‍' എന്ന വലിയ സങ്കല്‍പ്പത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ സെക്ഷന്‍ ഹെഡ് ഇബ്രാഹിം മുഹമ്മദ് അല്‍സലാമക്ക് നല്‍കിക്കൊണ്ടായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീര്‍, ഇന്ത്യന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ 'കേപക്‌സില്‍' ഡപ്യൂട്ടി ഡയറക്ടര്‍ സുനില്‍കുമാര്‍, ഹരിതം ബുക്‌സ് എം.ഡി പ്രതാപന്‍ തായാട്ട്, ഒലിവ് പബ്ലിക്കേഷന്‍സ് മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ്, സീഫോര്‍ ബുക്‌സ് പ്രതിനിധി ഷക്കീം ചെക്കുപ്പ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Read More:- എട്ടുവർഷത്തെ നിയമക്കുരുക്കിനൊടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്; തുണയായത് കേളി ഇടപെടൽ

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ 20 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് പ്രവാസി വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഡി.സി ബുക്‌സിന് മൂന്നും ബാക്കി മൂന്ന് കൂട്ടര്‍ക്ക് രണ്ടു വീതവും അങ്ങനെ ആകെ ഒമ്പത് സ്റ്റാളുകളാണ് റിയാദ് പുസ്തകോത്സവത്തില്‍ മലയാള പുസ്തകങ്ങള്‍ക്കായി ഒരുങ്ങൂന്നത്. നാലായിരത്തോളം പുസ്തകങ്ങള്‍ ഈ സ്റ്റാളുകളില്‍ അണിനിരക്കും. പഴയ തലമുറയിലെയും പുതുതലമുറയിലെയും പരിണത പ്രജ്ഞരും പുതുക്കക്കാരുമായ എഴുത്തുകാരുടെ ബെസ്റ്റ് സെല്ലറുള്‍പ്പടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യമുണ്ടാവും. കുട്ടികള്‍ക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ടാവും.

പുതിയ വിസ ഉടമകള്‍ക്ക് ഇഖാമയില്‍ മൂന്ന് മാസം കുറച്ച് തൊഴില്‍ മന്ത്രാലയം