Asianet News MalayalamAsianet News Malayalam

ദേശീയ ദിനത്തില്‍ റിയാദ് കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഒമ്പത് വര്‍ഷമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്.

riyadh kmcc organized blood donation camp on saudi national day
Author
Riyadh Saudi Arabia, First Published Sep 24, 2021, 4:32 PM IST

റിയാദ്: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് ശുമൈസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ 250 തിലധികം പേര്‍ പങ്കെടുത്തു. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം മൂന്നോടെയാണ് അവസാനിച്ചത്.

കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഒമ്പത് വര്‍ഷമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. കിങ് സഊദ് മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ (ലാബ്) ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ജുമാ ഉദ്ഘാടനം ചെയ്തു. വിദേശി സമൂഹം രാജ്യത്തോട് കാണിക്കുന്ന ആദരവും സ്‌നേഹവും വിലമതിക്കാനാവാത്തതാണെന്നും രക്തദാനം മഹത്തായ ഒരു ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഹാരിസ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു.

ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം, ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ മുതൈരി, എം.ഒ.എച്ച് കോഓഡിനേറ്റര്‍ ഡോ. ഖാലിദ് അല്‍ സുബൈഹി എന്നിവര്‍ സംസാരിച്ചു. അക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ജലീല്‍ തിരൂര്‍, ട്രഷറര്‍ യു.പി. മുസ്തഫ, സഹഭാരവാഹികളായ കെ.ടി. അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍, മാമുക്കോയ ഒറ്റപ്പാലം, സിദ്ധീഖ് കോങ്ങാട്, നൗഷാദ് ചക്കീരി, പി.സി. അലി വയനാട്, ഷാഹിദ് മാസ്റ്റര്‍, ഷംസു പെരുമ്പട്ട, അബ്ദുറഹ്മാന്‍ ഫറോക്ക്, സഫീര്‍ തിരൂര്‍, അക്ബര്‍ വേങ്ങാട്ട്, ജില്ലാ ഭാരവാഹികളായ ഹനീഫ മൂര്‍ക്കനാട്, അഷ്‌റഫ് വെള്ളപ്പാടം, കുഞ്ഞിപ്പ തവനൂര്‍, അബ്ദുല്‍ ഖാദര്‍ വെണ്മനാട്, ഇസ്മാഈല്‍ കരോളം, അന്‍വര്‍ വാരം, റഹീം ക്ലാപ്പന, ഉസ്മാന്‍ പരീത്, മനാഫ് മാനന്തവാടി, ബഷീര്‍ ബത്തേരി,  ഏരിയ ഭാരവാഹികളായ ഉമര്‍ അമാനത്ത്, നൗഫല്‍ തിരൂര്‍, സമദ് ചുങ്കത്തറ, ഷിഫ്‌നാസ് ശാന്തിപ്പുരം എന്നിവര്‍ നേതൃത്വം നല്‍കി. റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ എന്നീ വനിതാ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ 25 ഓളം വനിതകളും രക്തദാന ക്യാമ്പില്‍ പങ്കെടുത്തു.


(ഫോട്ടോ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കിങ് സഊദ് മെഡിക്കല്‍ സിറ്റി ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ഉദ്ഘാടനം ചെയ്യുന്നു)

Follow Us:
Download App:
  • android
  • ios