ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇയാള്‍ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ച് വില്‍ക്കുകയായിരുന്നെന്ന് റിയാദ് റീജനല്‍ പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കി.

റിയാദ്: വ്യാജ ഹജ്ജ് പെര്‍മിറ്റ് നിര്‍മ്മിച്ചു നല്‍കിയ യെമന്‍ പൗരന്‍ അറസ്റ്റില്‍. വ്യാജ ഹജ്ജ് പെര്‍മിറ്റ് നിര്‍മ്മിക്കുന്ന സ്ഥലത്ത് റെയ്ഡ് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പൊലീസ് പോസ്റ്റ് ചെയ്തു.

ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇയാള്‍ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ച് വില്‍ക്കുകയായിരുന്നെന്ന് റിയാദ് റീജനല്‍ പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വ്യക്തമാക്കി.

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിച്ചാല്‍ നാടുകടത്തുമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 10 വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേര്‍ത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവര്‍ക്കും അല്ലെങ്കില്‍ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന ഹജ്ജിനായി അനുമതിപത്രമുള്ളവര്‍ക്കും മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനാകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ അപേക്ഷ നാലു ലക്ഷം കടന്നു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്ക് അകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 

ഒന്നര ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.