റിയാദ്: കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്​ കവർച്ച നടത്തിവന്ന സംഘത്തെ റിയാദ്​ പൊലീസ്​ പിടികൂടി. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. സിറിയ, ഫലസ്തീൻ, യെമൻ പൗരന്മാരായ യുവാക്കളാണ്​ പിടിയിലായത്.

മധ്യ റിയാദിലെയും കിഴക്കൻ റിയാദിലെയും ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കയറി ജീവനക്കാരെ ആക്രമിച്ച് പണം കവരുകയാണ് സംഘം ചെയ്തത്. പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.