25 ഏഷ്യൻ പൗരന്മാരെയാണ് നുഴഞ്ഞുകയറ്റത്തിന് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. 25 ഏഷ്യൻ പൗരന്മാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.
നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയതെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം ദോഫാര്‍ ഗവര്‍ണറേറ്റില്‍ കടല്‍ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച 16 വിദേശികളെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണ് പിടിയിലായത്.
Read Also - കുവൈത്ത് പൗരത്വം നഷ്ടമായി, സോഷ്യൽ മീഡിയ വഴി സർക്കാരിനെതിരെ വിമർശനം; അറസ്റ്റിലായ യുവതിയെ നാടുകടത്തും
