അറസ്റ്റിലായ 47 പ്രവാസി സ്ത്രീകളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

മസ്കറ്റ്: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല് തായ്‍ലന്‍ഡ് സ്വദേശിനികള്‍, രണ്ട് ഉസ്ബസ്കിസ്ഥാന്‍ സ്വദേശിനികള്‍, 2 മൊറോക്കന്‍ യുവതികള്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സ്ത്രീകള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.