മസ്‍കത്ത്: അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 38 പ്രവാസി വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് മസ്കത്തില്‍ അറിയിച്ചു. മസ്‍കത്ത് പൊലീസ് കമാന്റ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിവിധ രാജ്യക്കാരായ ഇവര്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.