മസ്‍കത്ത് ഗവർണറേറ്റിലെ ഒരു വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ്  രണ്ടുപേർ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്.

മസ്‍കത്ത്: ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വിവിധ വിലായത്തുകളിലെ നിരവധി വീടുകളിൽ നിന്ന് മോഷണം നടത്തിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. മോഷണങ്ങൾ വർദ്ധിച്ചതോടെ റോയൽ ഒമാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മസ്‍കത്ത് ഗവർണറേറ്റിലെ ഒരു വീട്ടിൽ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് രണ്ടുപേർ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്. വീടുകളിൽ കവർച്ച നടത്തുന്നതിനൊപ്പം മോട്ടോർ സൈക്കിളുകളും ഇവർ മോഷ്ടിച്ചതായി റോയൽ ഒമാൻ പൊലീസ് പിറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നു. മസ്‍കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറി ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ രണ്ട് പേരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.