ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്.
മസ്‌കറ്റ്: ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസ് മാർഗ്ഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.


