Asianet News MalayalamAsianet News Malayalam

ബോട്ട് മുങ്ങി അപകടം; കടലില്‍ കുടുങ്ങിയ 15 ഏഷ്യക്കാരെ രക്ഷപ്പെടുത്തി

ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്.

royal oman police rescues 15  foreigners after their boat sink
Author
muscat, First Published Aug 18, 2022, 9:56 PM IST

മസ്‌കറ്റ്: ഒമാനില്‍ ബോട്ട് കടലില്‍ മുങ്ങി അപകടത്തില്‍പ്പെട്ട 15 വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ കടലിലാണ് 15 ഏഷ്യന്‍ വംശജര്‍ അപകടത്തില്‍പ്പെട്ടത്. സലാല തുറമുഖത്ത് നിന്ന് ഇവരെ രക്ഷിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. 

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു, ആറു  പേര്‍ക്ക് പരിക്കേറ്റു

മസ്‌കറ്റ്: ശനിയാഴ്ച ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍-ജാസര്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഏഴുപേരെ പ്രവേശിപ്പിച്ചതായി അല്‍-വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യ സേവന വിഭാഗം അറിയിച്ചിട്ടുണ്ട്.  

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും മയക്കുമരുന്ന്; കസ്റ്റംസ് പിടികൂടിയത് 849 ലഹരി ഗുളികകള്‍

ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര ചെയ്ത് യുവാക്കള്‍ ; വീഡിയോ വൈറലായതോടെ  അറസ്റ്റ് 

മസ്‍കത്ത്: ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസ് നടപടി സ്വീകരിച്ചത്.

ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios