ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണം
മസ്‍കത്ത്: ഒമാനില്‍ സ്വദേശി യുവാവിനെ കണ്ടെത്താന്‍ സഹായം തേടി പൊലീസ്. ബുറേമി ഗവര്‍ണറേറ്റിലെ മഹ്‍ദഹ് വിലായത്തിൽ നിന്നും കാണാതായ മുഹമ്മദ് റഷീദ് കാമിസ് അൽ കാബി എന്നയാളിനെ കണ്ടെത്താനാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയത്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യര്‍ത്ഥിച്ചു.
