Asianet News MalayalamAsianet News Malayalam

രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പ്രവാസികള്‍ക്ക് വിനിമയ മൂല്യം ഇങ്ങനെ

അമേരിക്കന്‍ ഡോളറിനെതിരെ 69.67 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്ക് ലഭിച്ചിരുന്ന വിനിമയ മൂല്യവും കുറഞ്ഞു. യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 18.97 രൂപയാണ് നിരക്ക്. 

Rupee rises to three month high latest exchange rates
Author
Mumbai, First Published Nov 30, 2018, 12:22 PM IST

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും നില മെച്ചപ്പെടുത്തിയ ഇന്ത്യന്‍ രൂപ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് 21 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. രൂപയുടെ മൂല്യം മെച്ചപ്പെട്ടതോടെ വിദേശനിക്ഷേപം ഓഹരി വിപണിയിലേക്ക് കൂടുതലായി എത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളായി നഷ്ടം തുടര്‍ന്നിരുന്ന സാഹചര്യം മാറി 10,000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യൻ വിപണിയിലെത്തി.

അമേരിക്കന്‍ ഡോളറിനെതിരെ 69.67 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ക്ക് ലഭിച്ചിരുന്ന വിനിമയ മൂല്യവും കുറഞ്ഞു. യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 18.97 രൂപയാണ് നിരക്ക്.

വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ മൂല്യം ഇങ്ങനെ...
യു.എസ് ഡോളര്‍.......................69.67
യൂറോ..........................................79.36
യു.എ.ഇ ദിര്‍ഹം......................18.97
സൗദി റിയാല്‍........................... 18.57
ഖത്തര്‍ റിയാല്‍..........................19.14
ഒമാന്‍ റിയാല്‍...........................181.20
കുവൈറ്റ് ദിനാര്‍........................229.08
ബഹറിന്‍ ദിനാര്‍.......................185.30

Follow Us:
Download App:
  • android
  • ios