ഒമാന്‍ കൃഷി മല്‍സ്യ ജലവിഭവ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയനുസരിച്ച് ജൂലൈ 30-31 കാലയളവില്‍ റുസ്താഖിലെ വിലായത്തില്‍ 40 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ്: ഒമാനില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് വടക്കന്‍ മേഖലയിലെ റുസ്താഖ് വിലയത്തില്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 മില്ലിമീറ്റര്‍ മഴ ലഭിച്ച വിലായത്തുകളുടെ പട്ടികയില്‍ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് വിലായത്താണ് മുന്നില്‍.
ഒമാന്‍ കൃഷി മല്‍സ്യ ജലവിഭവ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയനുസരിച്ച് ജൂലൈ 30-31 കാലയളവില്‍ റുസ്താഖിലെ വിലായത്തില്‍ 40 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ജബല്‍ അല്‍ അഖ്ദര്‍ 25 മില്ലിമീറ്ററും, വടക്കന്‍ അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ദിമാ വത്തയ്യന്‍ വിലായത്ത് 9 മി.മീ. ഉം അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ അല്‍ ബുറൈമിയിലെ വിലായത്ത് 5 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. വാഹനങ്ങള്‍ മറ്റും വെള്ളപ്പാച്ചിലില്‍ അകപ്പെട്ടെങ്കിലും ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.
ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു
യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം
ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. റാസല്‍ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തത്. വീടുകളിലും മറ്റും വെള്ളം കയറിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
