മൂന്നര മണിക്കൂര്‍ യാത്രക്കിടെയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ വിമാനം വഴിതിരിച്ചുവിട്ടു.  

ലണ്ടന്‍: വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാന്‍എയര്‍ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ ഇറക്കിയത്.

അല്‍ബേനിയയിലെ റ്റിരാനയില്‍ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നര മണിക്കൂര്‍ പറന്ന് മാഞ്ചസ്റ്ററില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ആകാശത്ത് വെച്ച് യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ രാത്രി എട്ട് മണിയോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.

Read Also - അറബി നാട്ടിൽ ഇന്ദിരയ്ക്ക് ഗ്രീൻ സിഗ്നൽ, അഭിമാനമായി 33കാരി; വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച് മുമ്പോട്ട്

എന്നാല്‍ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. വിമാനം ലണ്ടനില്‍ ഇറക്കുന്നത് വരെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെന്നനും ക്രൂ അംഗങ്ങളും യാത്രക്കാരും ചേര്‍ന്ന് രോഗിക്ക് 25 മിനിറ്റ് നേരം സിപിആര്‍ നല്‍കുന്നത് തുടര്‍ന്നെന്നും മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം