ഇന്ത്യ- യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് എസ് ജയ്ശങ്കര്‍ യുഎഇ പ്രസിഡന്‍റിന് കൈമാറി.
അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് എസ് ജയ്ശങ്കര്‍ യുഎഇ പ്രസിഡന്‍റിന് കൈമാറി.
യുഎഇ-ഇന്ത്യ സംയുക്ത സമിതിയുടെ പതിനാലാമത് സമ്മേളനത്തിലും യുഎഇ-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്‍റെ മൂന്നാം സമ്മേളനത്തിലും പങ്കെടുക്കാന്‍ യുഎഇയിലെത്തിയതാണ് എസ് ജയ്ശങ്കര്‍. അല്‍ ഷാതി കൊട്ടാരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുഎഇയ്ക്കും പൗരന്മാര്‍ക്കും അഭിവൃദ്ധിയും പുരോഗതിയും നേര്‍ന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ആശംസകള്‍ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ കൈമാറി. യുഎഇ പ്രസിഡന്‍റ് ഇന്ത്യക്കും ആശംസകള്‍ നേര്‍ന്നു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായി.
റോഡിന് നടുവില്‍ വാഹനം പെട്ടെന്ന് നിര്‍ത്തി, പിന്നെ നടന്നത് കൂട്ടയിടി; വീഡിയോ പുറത്തുവിട്ട് പൊലീസ്
സൗദി അറേബ്യയിൽ പുതിയൊരു വിമാന കമ്പനി കൂടി വരുന്നു
റിയാദ്: സൗദി അറേബ്യ പുതിയൊരു അന്താരാഷ്ട്ര വിമാന കമ്പനി കൂടി ആരംഭിക്കുന്നു. സൗദി അറേബ്യൻ എയർലൈൻസ് കമ്പനിയെ കൂടാതെയാണ് പൊതുനിക്ഷേപ നിധിയുടെ വൻ മുതൽമുടക്കിൽ റിയാദ് ആസ്ഥാനമായി ‘റിയ’ എന്ന പേരില്‍ കമ്പനി ആരംഭിക്കാനൊരുങ്ങുന്നത്.
10,000 കോടി റിയാൽ വ്യോമയാന രംഗത്ത് മുതൽമുടക്കാനാണ് സൗദി അറേബ്യ പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ടൂറിസം രംഗത്തെ ദ്രുത മുന്നേറ്റത്തിന് ഇത് സഹായകമാകുമെന്നും രാഷ്ട്ര നേതൃത്വം കണക്ക് കൂട്ടുന്നു. കമ്പനി നിലവില്‍ വരുന്നതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും റിയ. സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന രംഗത്ത് 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭൂരിഭാഗവും തുകയും പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതിനാവും നീക്കിവെയ്ക്കുക. ‘എമിറേറ്റ്‌സ്’ കൈവരിച്ച ലക്ഷ്യം അതിന്റെ നാലിലൊന്ന് സമയം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്നും അന്താരാഷ്ട്ര കണക്ഷൻ സർവീസുകള്‍ക്കായിരിക്കും പ്രധാന പരിഗണനയെന്നും 'അറേബ്യൻ ബിസിനസ്' ചൂണ്ടിക്കാട്ടുന്നു. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 40 ലക്ഷത്തിൽ താഴെയാണ്. പുതിയ വിമാനക്കമ്പനി യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 150 റൂട്ടുകളിലായിരിക്കും ഓപ്പറേറ്റ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് 30 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരും. നിലവില്‍ 85 രാജ്യങ്ങളിലെ 158 റൂട്ടുകളിലാണ് എമിറേറ്റ്സിന്റെ സര്‍വീസ്.
