യുഎഇയില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവാവിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു.

ഷാര്‍ജ: യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

യുഎഇയില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ യുവാവിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 430,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ഇത്രയും സ്വര്‍ണാഭരണങ്ങള്‍ എവിടെ നിന്ന് ലഭിച്ചെന്ന ചോദ്യത്തിന് യുഎഇയിലെ വിദൂരമായ ഒരു മണല്‍ പ്രദേശത്ത് നിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് യുവാവ് പറഞ്ഞത്. ഇത് കണ്ടെത്തിയിട്ടും പൊലീസിനെയോ മറ്റ് അധികൃതരെയോ അറിയിച്ചില്ലെന്നും യുവാവ് സമ്മതിച്ചു. ഇയാളെ പ്രോസിക്യൂഷന് കൈമാറി. 

ദുബൈയില്‍ നിന്നുള്ള വിമാനം വൈകിയത് ഒരു ദിവസം!കുട്ടികളടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതം

സൗദി അറേബ്യയിൽ വൻ മയക്കുമരുന്ന് വേട്ട; 47 ദശലക്ഷം ലഹരി ഗുളികകള്‍ പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ വന്‍ ലഹരിമരുന്ന് വേട്ട. അടുത്തകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ എട്ടു പ്രവാസികളെയാണ് പിടികൂടിയത്. ഒരു ബില്യൺ ഡോളർ വരെ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയത്. റിയാദിലെ ഒരു വെയർഹൗസിൽ നടത്തിയ റെയ്ഡിൽ 47 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ അധികൃതർ കണ്ടെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

നൂറ് കിലോ ഹാഷിഷുമായി പ്രവാസി പിടിയില്‍; വില കോടികള്‍

രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിതെന്നും എസ്.പി.എ വ്യക്തമാക്കി. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും പിടികൂടിയതായി അധികൃതർ അറിയിച്ചു. റെയ്ഡിനെ തുടർന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.