ഷാർജ: പരിശുദ്ധ റമദാനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ഷാർജ മുവൈലയിലെ സഫാരി ഹൈപ്പർ മാർക്കറ്റ്. റമദാൻ വേളയിൽ ആവശ്യമായ എല്ലാവിധ ഉൽപന്നങ്ങളും ഏറ്റവും മിതമായ വിലയിൽ ലഭ്യമാക്കുന്നതിന് പുറമെ ഉപഭോക്താക്കളുടെ സൗകര്യാർഥം പ്രവർത്തന സമയവും ദീർഘിപ്പിക്കുന്നുണ്ട്.

ആകർഷകമായ സ്വാഗത കമാനം കടന്നെത്തുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ ലോകത്തിെന്റെ പലഭാഗങ്ങളിൽ നിന്നുള്ള വിശിഷ്ടമായ ഈത്തപ്പഴങ്ങളുമായി പ്രത്യേക കൗണ്ടർ, ഖുർആൻ, മുസല്ലകൾ, തസ്ബീഹ് മാലകൾ എന്നിവയുടെ ശേഖരം എന്നിവ പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. വൈവിധ്യമാർന്ന ഇഫ്താർ വിഭവങ്ങൾ ബേക്കറി ആന്റ് ഹോട്ട് വിഭാഗത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. പഴം, പച്ചക്കറി, ഗ്രോസറി, ബേക്കറി, മത്സ്യ-മാംസ ശേഖരം, ഓർഗാനിക് ഫുഡ്സ് തുടങ്ങിയ സെക്ഷനുകളിലും റമദാനിൽ ആവശ്യമായ വിഭവങ്ങൾ സംഭരിച്ചിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തിലെ സാമൂഹിക അവസ്ഥകൾ തിരിച്ചറിഞ്ഞ് മിതമായ വിലയിൽ പരമാവധി ഉൽപന്നങ്ങൾ ലഭ്യമാക്കുവാനും ശുചിത്വവും സുരക്ഷിതവുമായ ഷോപ്പിം​ഗ് സർവീസ് ഉറപ്പുവരുത്തുവാനും എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി സഫാരി ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ സൈനുൽ ആബിദീൻ പറഞ്ഞു. 

പർച്ചേസിലൂടെ ആകർഷകമായ വിൻ ഹാഫ് മില്യൺ ദിർഹംസ് പ്രൊമോഷനിൽ പങ്കുചേരുവാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. അമ്പത് ദിർഹമിന് പർച്ചേസ് ചെയ്യുന്നവർക്കെല്ലാം റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ പ്രതിമാസം  ലക്ഷം ദിര്‍ഹമാണ് ക്യാഷ് പ്രൈസായി നല്‍കുന്നത്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹമുമാണ്.