ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ സഫാരിയുടെ 'വിൻ 15 ടൊയോട്ട ഫോര്‍ച്യൂണറി'ന്‍റെ  ആറാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ നടന്നു. ഷാർജ ഇക്കണോമിക്സ് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദ്, സഫാരി മാനേജ്മെന്‍റ് പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായ പങ്കെടുത്തു. എട്ട് നറുക്കെടുപ്പുകളിലൂടെ 15  ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. നറുക്കെടുപ്പിൽ വിജയികളായ അബൂബക്കർ സിദ്ദിഖ് (കൂപ്പൺനമ്പർ  1750223) ആരോൺ ജേക്കബ്  (കൂപ്പൺനമ്പർ  1674105)  തുടങ്ങിയവർക്ക് 2020 മോഡൽ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകൾ സമ്മാനമായി ലഭിക്കും.