കഴിഞ്ഞ രണ്ടു വര്‍ഷമായി കൊവിഡ് പ്രതിസന്ധി മൂലം യാത്രകള്‍ മുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച അവസരം കൂടിയാണ് സലാല യാത്രകള്‍. കരമാര്‍ഗം ഒമാനില്‍ എത്തുന്നവരില്‍ കൂടുതല്‍ യുഎഇയില്‍ നിന്നുള്ളവരാണ്.
സലാല: ഒമാനില്‍ ബലിപെരുന്നാള്‍ അവധി ആഘോഷിക്കാന്‍ സലാലയിലേക്ക് സ്വദേശികളുടെയും വിദേശികളുടെയും വന്‍ തിരക്ക്. സലാലയിലെ പ്രകൃതി ഭംഗി തന്നെയാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. പച്ചപുതച്ച കുന്നിന്‍ചെരിവുകളും തെങ്ങിന്‍ തോപ്പുകളും വെള്ളച്ചാലുകളും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി സ്വദേശികളും വിദേശികളുമാണ് സലാലയിലേക്ക് എത്തുന്നത്. സലാലയിലെ ഉറവകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഒമാനില്‍ ബലിപെരുന്നാള്‍ അവധി കുറവായതിനാല്‍ ഒമാന് പുറത്തേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവരുടെ എണ്ണം കുറവായിരിക്കും. ഇത്തരക്കാര്‍ സലാലയിലാണ് അവധി ആഘോഷിക്കാന്‍ പോകുക. കഴിഞ്ഞ രണ്ടു വര്‍ഷമായി കൊവിഡ് പ്രതിസന്ധി മൂലം യാത്രകള്‍ മുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച അവസരം കൂടിയാണ് സലാല യാത്രകള്‍.
ബലിപെരുന്നാള്‍; 308 തടവുകാരെ മോചിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരിയുടെ ഉത്തരവ്
കരമാര്‍ഗം ഒമാനില്‍ എത്തുന്നവരില്‍ കൂടുതല്‍ യുഎഇയില്‍ നിന്നുള്ളവരാണ്. നൂറുകണക്കിന് പേരാണ് റുബുഉല്‍ ഖാലി ചെക്ക് പോസ്റ്റ് വഴി ഒമാനിലെത്തുന്നത്. സലാലയ്ക്ക് പുറത്ത് ഒമാന്റെ മറ്റ് മേഖലകളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ താപനിലയില്‍ കുറവ് വരുത്തിയെങ്കിലും വീണ്ടും ചൂട് ഉയരുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലും സലാലയിലേക്കുള്ള യാത്ര തെരഞ്ഞെടുക്കുന്നവരുണ്ട്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ദോഫാര്‍ ഗവര്‍ണറേറ്റില്‍ മില്‍ബാത്തിലെ പ്രധാന പാതയായ അഖബത്ത് ഹാശിര്‍ റോഡ് താല്‍ക്കാലികമായി അടച്ചു. ഇതുവഴിയുള്ള യാത്ര റോയല്‍ ഒമാന്‍ പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്.
വെള്ളത്തിലൂടെ വാഹനവുമായി സാഹസിക അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍
മസ്‍കത്ത്: ഒമാന്‍ വാഹനവുമായി സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇയാള്‍. ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ജബല്‍ അല്‍ അഖ്‍ദറിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. അപകടകരമായ പ്രവൃത്തിയില്‍ ബോധപൂര്‍വം ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരായ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
സലാലയില്‍ കടലില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി
കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാദികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഈ സമയത്ത് വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില വ്യക്തികള്‍ വാദികളുടെ പരിസരത്തും ഡാമുകളുടെ സമീപത്തും നില്‍ക്കുന്നതിന്റെയും മഴയുള്ള സമയത്ത് നീന്തുന്നതിന്റെയും വാഹനത്തില്‍ വാദികള്‍ മുറിച്ചുകടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതായും അന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും എല്ലാവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഒരാളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തത്.
