മസ്കറ്റ്: കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ വർഷം ജൂലൈയിൽ നടക്കാനിരുന്ന ജനപ്രിയ ഖരീഫ് ഫെസ്റ്റിവൽ (സലാല ടൂറിസം ഫെസ്റ്റിവൽ) ദോഫാർ നഗരസഭ റദ്ദാക്കി. ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സലാല ടൂറിസം മേള ഒരു മാസത്തോളം നീണ്ടു നിൽക്കുന്നതാണ്.

ഏകദേശം 7 ലക്ഷത്തിലധികം സന്ദർശകരാണ് എല്ലാ വർഷവും സലാല ഖരീഫ് മേളയിലെത്തുന്നത്. സലാല ഖരീഫ്  മേള റദ്ധാക്കിയത് ഈ സീസണിൽ സലാലയിൽ വിവിധ വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രവാസികൾക്ക് സാമ്പത്തികമായി കനത്ത തിരിച്ചടി കൂടിയാണ്.