Asianet News MalayalamAsianet News Malayalam

കുറ‍ഞ്ഞ നിരക്കില്‍ വിമാന യാത്ര; പരിമിതകാല ഓഫര്‍, ലോ ഫെയര്‍-മെഗാ സെയിലുമായി സലാം എയര്‍

പരിമിതകാല ഓഫറാണ് സലാം എയര്‍ അവതരിപ്പിച്ചിട്ടുള്ളത്. 

Salam air introduced low fare mega sale book flight tickets at low rate
Author
First Published Aug 15, 2024, 4:38 PM IST | Last Updated Aug 15, 2024, 4:38 PM IST

മസ്കറ്റ്: ജിസിസി മേഖലകളില്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യാന്‍ അവസരവുമായി ഒമാന്‍റെ ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍.  ലോ ഫെയര്‍-മെഗാ സെയില്‍ പ്രമോഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് സലാം എയര്‍. 

സെപ്തംബര്‍ 16 മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. ദുബൈ, ഫുജൈറ, ബഹ്റൈന്‍, ബാഗ്ദാദ്, ദോഹ, ദമ്മാം, കുവൈത്ത്, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് ഒമാനിലേക്കുള്ള വിമാന യാത്രക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. അതേസമയം യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യണം. നിരക്കിളവ് എയര്‍ലൈന്‍റെ വെബ്സൈറ്റില്‍ മാത്രമേ ലഭ്യമാകൂ. യുഎഇയില്‍ നിന്ന് മലയാളികളടക്കം നിരവധി പേര്‍ കാര്‍, ബസ് മാര്‍ഗം ഒമാനിലേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവ് പ്രയോജനപ്പെടുത്താം.

Read Also -  ജര്‍മ്മനി, യുകെ, കാനഡ, സൗദി അറേബ്യ, കുവൈത്ത്; മികച്ച തൊഴിലവസരങ്ങൾ കാത്തിരിക്കുകയാണോ? ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. 

Latest Videos
Follow Us:
Download App:
  • android
  • ios