Asianet News MalayalamAsianet News Malayalam

മസ്കറ്റിൽ 'സംഗീതോത്സവം 2023' സംഘടിപ്പിക്കുന്നു; മൂന്നു ദിവസം നീളുന്ന പരിപാടി വ്യാഴാഴ്ച മുതൽ

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം  ഒക്‌ടോബർ 26 വ്യാഴാച്ച മുതൽ 2023 ഒക്‌ടോബർ 28 ശനിയാഴ്ച  വരെ മസ്‌കറ്റ് ഹോളിഡേ ഹോട്ടലിൽ നടക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

sangeetholsavam 2023 at muscat rvn
Author
First Published Oct 23, 2023, 11:01 PM IST

മസ്കറ്റ്: മസ്കറ്റിൽ 'സംഗീതോത്സവം' സംഘടിപ്പിക്കുന്നു. ഏകത മസ്‌കറ്റ് എന്ന സമതിയാണ് 'സംഗീതോത്സവം 2023'  സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ 26 മുതൽ  28  വരെയാണ് 'സംഗീതോത്സവം' നടക്കുകയെന്ന് സമിതിയുടെ  സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ കലയും സംഗീതവും ഒമാനിൽ  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി  ഏകത മസ്‌കറ്റ് എല്ലാ വർഷവും  സംഘടിപ്പിക്കുന്ന സംഗീത പരിപാടിയാണ് ഈ വർഷവും  "സംഗീതോത്സവം 2023" എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്. 

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം  ഒക്‌ടോബർ 26 വ്യാഴാഴ്ച മുതൽ 2023 ഒക്‌ടോബർ 28 ശനിയാഴ്ച  വരെ മസ്‌കറ്റ് ഹോളിഡേ ഹോട്ടലിൽ നടക്കുമെന്ന് സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ആദ്യ ദിവസം ഒക്ടോബര് 26  നു   വൈകീട്ട്  പ്രശസ്ത കർണാടക സംഗീതജ്ഞയും  പിന്നണി ഗായികയുമായ "മഹതി"യുടെ സംഗീത കച്ചേരിയോടെയായിരിക്കും സംഗീതോത്സവത്തിനു തുടക്കം കുറിക്കുക.ഒക്കത്ത്ബർ 27 വെള്ളിയാഴ്ച്ച  നടക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്  മുഖ്യാതിഥിയായി എത്തും. 2015 ൽ ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ കരസ്ഥാമാക്കിയ  പ്രശസ്ത കർണാടക വയലിനിസ്റ്റ് എ. കന്യാകുമാരിയുടെ തത്സമയ വയലിൻ പ്രകടനവും അന്ന് നടക്കും.കൂടാതെ അന്നേദിവസം  2023-ലെ ഏകത "സംഗീത സുധാ നിധി" അവാർഡ് പത്മശ്രീ എ. കന്യാകുമാരി അമ്മയ്ക്ക് നൽകി ആദരിക്കും. 

Read Also- വീഡിയോ ഗെയിമർമാർക്കും വേദി; ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി

മൂന്നാം ദിവസം  നടക്കുന്ന ചടങ്ങിൽ പ്രമുഖ ദക്ഷിണേന്ത്യൻ കർണാടക ഗായകനായ  ഡോ. പാലക്കാട് ആർ രാംപ്രസാദിന്റെ കച്ചേരിയും ഉണ്ടാകുമെന്നും ഏകതാ മസ്കറ്റ് ഭാരവാഹികൾ അറിയിച്ചു .ഏകത മസ്‌കറ്റ് കമ്മിറ്റി ഭാരവാഹികളായ അമർകുമാർ - പ്രോഗ്രാം കോ-ഓർഡിനേറ്റർ,മുരളീകൃഷ്ണൻ - സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ, ഗിരീഷ് നായർ - മീഡിയ കോ ഓർഡിനേറ്റർ,സതീഷ് കുമാർ - ഫിനാൻസ് കോ ഓർഡിനേറ്റർ, ബബിത ശ്യാം - ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ,രശ്മി ബാലകൃഷ്ണൻ - കമ്മിറ്റി അംഗം എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios