റിയാദ്: സൗദി അറേബ്യക്കെതിരെ യമനിലെ ഹൂതി വിമത ആക്രമണം തുടരുന്നു. യെമൻ അതി‍ര്‍ത്തിയോട് ചേ‍ര്‍ന്ന അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആക്രമണം തുടരുകയാണ്. ഏറ്റവുമൊടുവിൽ അബഹ വിമാനത്താവളത്തോട് ചേ‍ര്‍ന്ന ഫ്ലാറ്റ് കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഹൂതി വിമത‍ര്‍ തൊടുത്ത രണ്ട് ഡ്രോണുകൾ സൗദി വ്യോമസേന തകര്‍ത്തതായാണ് വിവരം.

സൈനിക വക്താവിനെ ഉദ്ധരിച്ച് സൗദിയിലെ അൽ മസിറാഹ് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അബഹ വിമാനത്താവളത്തിനെതിരെ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തിൽ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.