Asianet News MalayalamAsianet News Malayalam

സൗദി ഭരണാധികാരിയും ചൈനീസ് പ്രസിഡന്റും സമഗ്ര പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു

ഊഷ്മളമായ സ്വീകരണമാണ് സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി ജിന്‍പിങിനെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

saudi and china signed  comprehensive strategic partnership agreement
Author
First Published Dec 9, 2022, 1:28 PM IST

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും സമഗ്ര പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു. വ്യാഴാഴ്ച വൈകിട്ടാണ് ചൈനീസ് പ്രസിഡന്റും സംഘവും റിയാദിലെ യമാമ കൊട്ടാരത്തിലെത്തിയത്.

ഊഷ്മളമായ സ്വീകരണമാണ് സൗദിയിലെത്തിയ ചൈനീസ് പ്രസിഡന്റിന് ലഭിച്ചത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഷി ജിന്‍പിങിനെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. യമാമ കൊട്ടാരത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്ന് സ്വീകരിച്ചു. സൗദി രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ സൗദിയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചര്‍ച്ചയായി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൗദി അറേബ്യയിലെത്തിയത്.

Read More -  സൗദിയില്‍ നടപ്പുവർഷ ബജറ്റിൽ 102 ശതകോടി റിയാൽ മിച്ചം; രാജ്യം വന്‍ സാമ്പത്തിക സ്ഥിതി നേടിയെന്ന് മന്ത്രാലയം

അതേസമയം 2023 ലേക്കുള്ള സൗദി പൊതു ബജറ്റ് പ്രഖ്യാപിച്ചു. റിയാദിലെ യമാമ കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ബജറ്റിനായി നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. മന്ത്രിമാർ ബജറ്റിലെ ഇനങ്ങൾ അവലോകനം ചെയ്യുകയും 2023 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. വരുമാനം 1.130 ലക്ഷം കോടി റിയാലും ചെലവ് 1.114 ലക്ഷം കോടി റിയാലും മിച്ചം 16 ശതകോടി റിയാലുമാണ് കണക്കാക്കുന്നത്. 

Read More - വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ചു; മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി

ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന സാമൂഹിക പരിപാടികളും പദ്ധതികളും സജീവമായി നടപ്പാക്കാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നിർദേശിച്ചു. രാജ്യത്ത് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിവർത്തന പ്രക്രിയ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Follow Us:
Download App:
  • android
  • ios