റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. പുതിയതായി ആറുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 103 ആയി. 1122 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10484 ആയി. 

92പേർക്ക് പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1490 ആയി. ആകെ രോഗബാധിതരിൽ 27 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. 73 ശതമാനവും വിദേശികളാണ്. 8891 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 88 പേരുടെ നില ഗുരുതരമാണ്. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് മരിച്ച ആറുപേർ വിദേശികളാണ്. അഞ്ചുപേർ മക്കയിലും ഒരാൾ ജിദ്ദയിലുമാണ് മരിച്ചത്. മരണപ്പെട്ടവർ 23നും 70നും ഇടയിൽ പ്രായമുള്ളവരാണ്.