വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ ലക്ഷം.

റിയാദ്: സൗദിയിലേക്ക് പുതിയൊരു ബിസിനസ്റ്റ് വിസ കൂടി ഏര്‍പ്പെടുത്തി. വിസിറ്റര്‍ ഇന്‍വെസ്റ്റര്‍ എന്ന പേരിലുള്ള വിസ അനുവദിക്കുമെന്നാണ് വിദേശ മന്ത്രാലയം അറിയിച്ചത്. വിവിധ രാജ്യങ്ങളിലെ ബിസിനസുകാര്‍ക്ക് സൗദി അറേബ്യയിലെ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് പുതിയ വിസയുടെ ലക്ഷം. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം പഠിക്കാന്‍ ഇതുവഴി നിക്ഷേപകര്‍ക്ക് അവസരം ലഭിക്കും. 

ബിസിനസ് വിസിറ്റ് വിസ ഓണ്‍ലൈന്‍ ആയി ലഭിക്കാന്‍ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി തല്‍ക്ഷണം വിസകള്‍ അനുവദിച്ച് നിക്ഷേപകന് ഇമെയില്‍ വഴി അയക്കും. ആദ്യ ഘട്ടത്തില്‍ ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇ-വിസ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Scroll to load tweet…


Read also:  പ്രവാസികള്‍ സര്‍ക്കാറിലേക്ക് നല്‍കാനുള്ള പണം കുടിശികയുള്ളപ്പോള്‍ രാജ്യംവിട്ട് പോകുന്നത് തടയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player