Asianet News MalayalamAsianet News Malayalam

70 ലക്ഷത്തിലധികം കൊവിഡ് പരിശോധന നടത്തി സൗദി അറേബ്യ

ആകെ റിപ്പോർട്ട്​ ചെയ്ത 3,39,267 പോസിറ്റീവ്​ കേസുകളിൽ 3,25,330 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8,894 പേരാണ്​. അതിൽ 826 പേരുടെ നില ഗുരുതരമാണ്​. 

saudi arabia conducts more than 70 lakh covid tests
Author
Riyadh Saudi Arabia, First Published Oct 11, 2020, 10:10 PM IST

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് പരിശോധന 70 ലക്ഷം കവിഞ്ഞു. ഞായറാഴ്ചയിലെ 38,239 ടെസ്റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ ടെസ്റ്റുകളുടെ  എണ്ണം 7,014,780 ആയി. ഞായറാഴ്ച 323 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. 593 പേർ സുഖം പ്രാപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 25 പേർ മരിച്ചു. ഇതോടെ  ആകെ മരണസംഖ്യ 5043 ആയി. 

ആകെ റിപ്പോർട്ട്​ ചെയ്ത 3,39,267 പോസിറ്റീവ്​ കേസുകളിൽ 3,25,330 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8,894 പേരാണ്​. അതിൽ 826 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക് 95.9 ശതമാനമായി. ജിദ്ദ 3, മക്ക 3, മദീന 2, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, മുബറസ്​ 1,  ഹാഇൽ 1, ഹഫർ അൽബാത്വിൻ 2, നജ്​റാൻ 2, മഹായിൽ 1, അബൂ അരീഷ്​ 1, അൽറസ്​ 1, റിജാൽ അൽമ 1, സകാക 1, ദഹ്​റാൻ അൽജനൂബ്​ 1, അൽബാഹ 1, അൽഅർദ  1, ജീസാൻ 2 എന്നിവിടങ്ങളിലാണ് ശനിയാഴ്ച മരണങ്ങൾ സംഭവിച്ചത്​. 

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്തത് മദീനയിലാണ്, 64. റിയാദ് 27, ഹുഫൂഫ് 21, ബൽജുറഷി​ 18, ഹാഇൽ 17, ജീസാൻ 13, അബഹ 8, ദമ്മാം 8, മക്ക 8, അറാർ 8, ബുറൈദ 7, ജുബൈൽ 7, ദഹ്റാൻ​ 7, മുബറസ്​ 6  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Follow Us:
Download App:
  • android
  • ios