കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13801 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരില്‍ 7,983 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4023 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1825 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്.

റിയാദ്: സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം കര്‍ശന പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 13000 ത്തിലേറെ നിയമലംഘകര്‍ പിടിയിലായി. താമസ രേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13801 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരില്‍ 7,983 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും 4023 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 1825 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. അനധികൃതമായി നുഴഞ്ഞു കയറിയവരില്‍ 61 ശതമാനം യമന്‍ സ്വദേശികളും 28 ശതമാനം എത്യോപ്യന്‍ വംശജരുമാണ്. ബാക്കി 11 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പുറമേ നിയമ ലംഘകരെ സഹായിച്ചതിന് 45 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം പിടിയിലായ 103570 പേരുടെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തലിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 90931 പേര്‍ പുരുഷന്‍മാരും 12631 പേര്‍ സ്ത്രീകളുമാണ്.

 സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന. സൗദി ഇന്‍ഷൂറന്‍സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20000 റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

സ്ഥാപനത്തില്‍ ആര്‍ക്കൊക്കെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല എന്നത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതിനായി സ്ഥാപനങ്ങളെ സൗദി ഇന്‍ഷുറന്‍സ് അതോറിറ്റിയായ കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് കൗണ്‍സിലുമായി ബന്ധിപ്പക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ തൊഴിലുടമക്കെതിരെ പിഴ ചുമത്തും.

51 ല്‍ അധികം ജീവനക്കാരുള്ള എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് ഇരുപതിനായിരം റിയാല്‍ വീതവും, 11 മുതല്‍ 50 വരെ ജീവനക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളില്‍ 5000 റിയാലും, പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 2000 റിയാലുമാണ് പിഴ ചുമത്തുക.
സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്. സി.സി.എച്ച്.ഐയുമായി ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കാന്‍ നിരന്തരമായി കാമ്പയിന്‍ നടത്തിവരികയാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏകീകൃത ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് നിര്‍ബന്ധമാണ്. ഇഖാമ പുതുക്കുന്നതിന് മാത്രമായി ഇന്‍ഷുറന്‍സ് എടുക്കുകയും പുതുക്കുകയും ചെയ്തിരുന്ന രീതിയായിരുന്നു ഇതുവരെ തുടര്‍ന്നു വന്നിരുന്നത്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ നീക്കം. സ്ഥാപനത്തില്‍ ഒരാള്‍ക്ക് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ ആ സ്ഥാപനത്തില്‍ ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ എല്ലാവരുടേയും പ്രീമിയം തുക ഒന്നിച്ച് അടക്കേണ്ടി വരും.