Asianet News MalayalamAsianet News Malayalam

ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

യുഎൻ രക്ഷാകൗൺസിലിൽ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി
 

saudi arabia demands for  permanent  ceasefire in gaza
Author
First Published Dec 1, 2023, 10:15 PM IST

റിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

സ്വയം പ്രതിരോധമെന്ന ഇസ്രായേലിെൻറ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഗാസയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാെണന്ന് സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അക്രമം ഒരു പരിഹാരമല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഉയരുകയാണ്. ഗാസയിലെ സ്ഥിതി ദുസ്സഹമാണ്.

Read Also -  ഖത്തര്‍ അമീറും ഇസ്രയേല്‍ പ്രസിഡന്റും നേര്‍ക്കുനേര്‍; ഹസ്തദാനം ചെയ്ത് നേതാക്കള്‍

ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര പൊതുജനാഭിപ്രായം മാറാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹം യുദ്ധവും ഉപരോധവും നിർത്തി ഗാസക്ക് മാനുഷിക സഹായങ്ങൾ നൽകണം. പലസ്തീനികളുടെ കുടിയൊഴിപ്പിക്കലിനെ സൗദി അറേബ്യ നിരസിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഗാസയിലെ താത്കാലിക വെടിനിർത്തലിൽ നിന്ന് മറ്റ് സന്ധികൾ കെട്ടിപ്പടുക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈജിപ്തിെൻറയും ഖത്തറിെൻറയും ശ്രമങ്ങളോടെ ഗാസയിൽ വെടിനിർത്തൽ നീട്ടാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാെൻറ നേതൃത്വത്തിലുള്ള അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ നിയുക്ത മന്ത്രിതല സമിതി അംഗങ്ങൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. 

ഖത്തർ, ജോർദാൻ, ഇൗജിപ്ത്, ഫലസ്തീൻ, തുർക്കിയ, ഇന്തോനോഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, യുഎഇ സഹമന്ത്രിയായ സുരക്ഷ കൗൺസിലിലെ അറബ് ഗ്രൂപ്പ് പ്രതിനിധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിലൂടെ, നീതിയും ശാശ്വതവും സമഗ്രവുമായ സമാധാനത്തിെൻറ പാതയിലേക്ക് മടങ്ങാനുള്ള ആവശ്യം കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ചയിൽ പുതുക്കി. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി 1967 ജൂൺ നാലിലെ അതിർത്തി പ്രകാരം സ്വതന്ത്രവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം. പലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാൻ പലസ്തീൻ ജനതക്ക് സാധ്യമാകണമെന്നും സമിതി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios