സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. 

റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിൽ വന്ന മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും അത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി. 

സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.

Read also:  യുഎഇയില്‍ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അധികൃതര്‍

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി (47) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം സംഭവിച്ചത്. 

ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ 12 വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങൾ - കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ. 

Read also: സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്